ന്യൂദല്‍ഹി: ജോലി സ്ഥലത്ത് സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള ബില്‍ ലോക്‌സഭ പാസ്സാക്കി. ചര്‍ച്ച കൂടാതെയാണ് സഭ ബില്‍ പാസ്സാക്കിയത്. ഇതോടൊപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പുനഃസംഘടനാ ബില്ലും ചര്‍ച്ച കൂടാതെ പാസ്സാക്കി.

കല്‍ക്കരി ഖനി ഇടപാടില്‍ പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭ ബില്‍ പാസ്സാക്കിയത്.

Subscribe Us:

പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരുസഭകളും 12 മണി വരെ നിര്‍ത്തി വെച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം സഭ തുടര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് സഭാനടപടികള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചത്.

തുടര്‍ച്ചയായി ഒമ്പതാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിക്കുന്നത്.

കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജിവെക്കുന്നതില്‍ കുറഞ്ഞ യാതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് ബി.ജെ.പി.