ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് മുരളി മനോഹര്‍ജോഷി അധ്യക്ഷനായിട്ടുള്ള പി.എ.സി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോക്‌സഭാസ്പീക്കര്‍ തിരിച്ചയച്ചു. റിപ്പോര്‍ട്ട് ഐകകണ്‌ഠേനയല്ലെന്ന് കാണിച്ചാണ് തിരിച്ചയച്ചത്.

റിപ്പോര്‍ട്ട് തള്ളാനുള്ള അധികാരം സ്പീക്കര്‍ക്കില്ലാതിരിക്കെ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തിരിച്ചയച്ചത്.

റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെയും മുന്‍മന്ത്രി എ.രാജയ്‌ക്കെതിരെയും ക്യാബിനറ്റ് സെക്രട്ടറിയേറ്റിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു.

2ജി അഴിമതിയുമായി ബന്ധപ്പെട്ട് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിഎസി റിപ്പോര്‍ട്ട് തിരിച്ചയച്ചതിന് ഏറെ വാര്‍ത്താപ്രാധാന്യമുണ്ട്.