എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ സീറ്റ് വിഭജനചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും: രമേശ് ചെന്നിത്തല
എഡിറ്റര്‍
Sunday 19th January 2014 11:18am

chennithala222

മലപ്പുറം: ലോക്‌സഭാ സീറ്റ് വിഭജനചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

ഘടകകക്ഷികളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സീറ്റ് സംബന്ധിച്ച ആവശ്യങ്ങള്‍ ലീഗ് ഉന്നയിച്ചിട്ടില്ലെന്നും പാണക്കാട്ട് ലീഗ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ചെന്നിത്തല പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് ചെന്നിത്തല പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തി.

ഫെബ്രുവരി പകുതിക്കു മുന്‍പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. 17 സീറ്റുകളില്‍ കോണ്‍ഗ്രസ്, രണ്ടില്‍ മുസ്‌ലിംലീഗ്, ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ്് എന്നതാണ് യുഡിഎഫിലെ നിലനില്‍ക്കുന്ന സീറ്റ് വിഭജനത്തിന്റെ ചിത്രം.

ഇതില്‍ മാറ്റം വേണമെന്ന ആവശ്യവുമായി ഘടക കക്ഷികളെല്ലാം രംഗത്തെത്തിക്കഴിഞ്ഞു. പൊന്നാനിയും മലപ്പുറവും മാത്രം പോര വയനാടുകൂടി കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.

Advertisement