Categories

പ്രതിപക്ഷ ബഹളം: ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂദല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായ രണ്ടാംദിവസവും തടസ്സപ്പെട്ടു. ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഇരുസഭകളും ആദ്യം ഉച്ചവരെ നിര്‍ത്തിവെച്ചു.

Ads By Google

പിന്നീട് ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ 2.30വരെ നിര്‍ത്തിവെച്ചു.

വിദേശനിക്ഷേപം അനുവദിച്ചത് സംബന്ധിച്ച വിഷയത്തില്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. ഇത് അംഗീകരിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

വിദേശനിക്ഷേപം അനുവദിച്ചത് സംബന്ധിച്ച വിഷയത്തില്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച വേണമെന്ന നിലപാട് അംഗീകരിക്കാതെ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല.

ഇതേവിഷയത്തില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ചയും സഭ തടസ്സപ്പെട്ടിരുന്നു. അതേസമയം പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അടങ്ങിയ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചു. ലോകായുക്തകളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Tagged with: