ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ ലോകസഭയില്‍ വോട്ടിനിട്ടപ്പോള്‍ സഭയില്‍ ഹാജരാകാതിരുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് എം.പിമാര്‍ വിശദീകരണം നല്‍കി. ലോക്‌സഭയില്‍ ഹാജരാകാത്തതിന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. ഭാര്യമാതാവിന്റെ 41-ാം ചരമദിന ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് ഹാജരാകാതിരന്നതെന്നാണ് സുധാകരന്റെ വിശദീകരണം.

ഈ വിശദീകരണം ബന്ധപ്പെട്ട മന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ടെന്നാണ് കരുതുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Subscribe Us:

ലോക്പാല്‍ വോട്ടിനിടുന്ന ഘട്ടത്തില്‍ ലോകസഭയില്‍ ഹാജരാകാതിരുന്നത് പനി മൂലമെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. ബനി ബാധിച്ചത് മൂലം ജോസ്.കെ മാണിയെ ബാംഗ്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ, മാരത്തണ്‍ ചര്‍ച്ചയ്ക്കു ശേഷം ലോക്പാല്‍ ലോകസഭയില്‍ വോട്ടിനിട്ടപ്പോള്‍ ഹാജരാകാത്ത കോണ്‍ഗ്രസ്സ് എം.പിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി പറഞ്ഞിരുന്നു. വോട്ടെടുപ്പ് സമയത്ത് സഭയില്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു.

Malayalam News
Kerala News in English