Administrator
Administrator
ലോക്പാല്‍: പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രം
Administrator
Monday 30th May 2011 3:53pm

manmohan-2ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഇന്നുചേര്‍ന്ന സമിതിയുടെ നാലാം യോഗത്തിലാണ് കേന്ദ്രവും പൊതുസമൂഹത്തിന്റെ പ്രതിനിധികളും തമ്മില്‍ കടുത്ത വാക്‌പോരാട്ടം നടന്നത്.

പ്രധാനമന്ത്രിയെ സമിതിയുടെ അധികാരപരിധിയില്‍ കൊണ്ടുവരണമെന്ന് പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രതിരോധം, ആഭ്യന്തരം, സി.ബി.ഐ, വിജിലന്‍സ് എന്നിവയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പൊതുസമൂഹത്തില്‍ നിന്നുള്ള അംഗങ്ങള്‍ വാദിച്ചു.

ഗാന്ധിയന്‍ അണ്ണ ഹസാരെ നേതൃത്വം നല്‍കുന്ന സംഘമാണ് പൊതുസമൂഹത്തിന്റെ പ്രതിനിധികളായി കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങള്‍ അഴിമതി നടത്തുന്നത് ഉള്‍പ്പടെ അന്വേഷിക്കാന്‍ ലോക്പാലിന് അധികാരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വിഷയങ്ങളില്‍ ചില നിബന്ധനകള്‍ക്കനുസൃതമായി മാത്രമേ അധികാരം നല്‍കാനാകൂ എന്ന നിലപാടിലാണ് കേന്ദ്രം.

Advertisement