ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരടു രൂപീകരണത്തിനായുള്ള സമിതിയുടെ ഇന്നത്തെ യോഗം മാറ്റിവച്ചു. യോഗത്തില്‍ നിന്നും പൊതുസമൂഹപ്രതിനിധികള്‍ ഇന്നലെ പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചത്.

തങ്ങള്‍ ഉന്നയിച്ച വ്യവസ്ഥകളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിലും ബാബ രാംദേവിനെതിരായ പോലീസ് നടപടിയിലും പ്രതിഷേധിച്ചായിരുന്നു പൊതുസമൂഹപ്രതിനിധികള്‍ സമിതിയില്‍ നിന്നും താല്‍ക്കാലികമായി പിന്‍മാറാന്‍ തീരുമാനിച്ചത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമേ തുടര്‍ന്നുള്ള യോഗത്തില്‍ പങ്കെടുക്കണോയെന്ന് തീരുമാനിക്കുവെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ ഇന്നലെ വ്യക്തമാക്കിയിരുന്നു.