ലോക്പാല്‍: ലോക്പാല്‍ ബില്‍ രാജ്യസഭ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രി സഭയില്‍ ഹാജരാവാത്തത് ചൂണ്ടിക്കാട്ടി സഭയില്‍ ബഹളം. ലോക്പാല്‍ ബില്‍ പോലുള്ള ഒരു സുപ്രധാന ബില്‍ രാജ്യസഭ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സഭയിലെത്താതിരുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 10 മിനിറ്റ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

10 മിനിറ്റിനുശേഷം സഭാ നടപടികള്‍ തുടര്‍ന്നു. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി സംസാരിച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഈ ബില്ലിന് ആവില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കേന്ദ്രമന്ത്രി നാരായണസ്വാമിയാണ് ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വച്ചത്.
Malayalam News
Kerala News in English

Subscribe Us: