എഡിറ്റര്‍
എഡിറ്റര്‍
പെയിന്റ് വിവാദം: പ്രത്യേക കമ്പനിയുടെ പെയിന്റ്‌ വാങ്ങണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ; ബെഹ്‌റയുടെ ഉത്തരവില്‍ പറഞ്ഞ പെയിന്റ് കമ്പനിയുടെ പേര് പുറത്ത്‌
എഡിറ്റര്‍
Wednesday 10th May 2017 7:01pm

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വിവാദ ഉത്തരവ് പുറത്ത്. ഉത്തരവില്‍ പെയിന്റ് കമ്പനിയുടെ പേര് വ്യക്തമായി പറയുന്നുണ്ടെന്നും എസ്.പിമാര്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളതെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Don’t Miss: ‘അവളെ പിരിയാന്‍ തനിക്കാവില്ല; ഒരു ശ്മശാനത്തിനും വിട്ടുകൊടുക്കാന്‍ കഴിയില്ല’; ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 6 ദിവസം


ഏപ്രില്‍ 28-നാണ് ഉത്തരവ് ഇറങ്ങിയത്. നേരത്തേ ഡി.ജി.പിയായി വീണ്ടും സ്ഥാനമേറ്റ ടി.പി സെന്‍കുമാര്‍ ബെഹ്‌റയുടെ ഉത്തരവ് റദ്ദാക്കിയിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാറിന് ലോക്‌നാഥ് ബെഹ്‌റ വിശദീകരണം നല്‍കി.


Also Read: അനുമതിയില്ലാതെ തന്റെ കസേരയിലിരുന്ന എട്ട് വയസുകാരിയുടെ ഹിജാബ് വലിച്ചുകിറി അധ്യാപകന്‍


ഒരേ കളര്‍ കോഡിലുള്ള പെയിന്റ് അടിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയതെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ വിശദീകരണം. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന് ഉത്തരവില്‍ പറയുന്നില്ലെന്നും നിറം തിരിച്ചറിയുന്നതിന് വേണ്ടിയാണ് പെയിന്റ് കമ്പനിയുടെ പേര് സഹിതം ഉത്തരവിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂലക്‌സ് കമ്പനിയുടെ പേരാണ് ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിലുണ്ടായിരുന്നത്.

Advertisement