എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണം ഈ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകേണ്ടത്: സെന്‍കുമാറിനെ തള്ളി എ.ഡി.ജി.പി സന്ധ്യയെ പ്രശംസിച്ച് ബെഹ്‌റ
എഡിറ്റര്‍
Friday 7th July 2017 11:07am

തിരുവനന്തപുരം : കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉന്നയിച്ച് വിമര്‍ശനങ്ങളെ തള്ളിയും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയെ പ്രശംസിച്ചും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണം എ.ഡി.ജി.പി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന സെന്‍കുമാറിന്റെ നിലപാടിനെ തള്ളിയാണ് ബെഹ്‌റ രംഗത്തുവന്നിരിക്കുന്നത്.

അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് താന്‍ മനസിലാക്കുന്നു പറഞ്ഞ ബെഹ്‌റ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോവണമെന്നും വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടെന്ന് എ.ഡി.ജി.പിക്ക് അയച്ച കത്തില്‍ ബെഹ്‌റ പറയുന്നു.


Must Read: ട്രംപിന് കൈകൊടുക്കാതെ മെലാനിയക്ക് ഹസ്തദാനം നല്‍കി പോളണ്ട് പ്രഥമ വനിത; അന്തംവിട്ട് ട്രംപ്; വീഡിയോ


ബി.സന്ധ്യയ്ക്ക് നല്‍കിയ കത്തില്‍ അവരടക്കം എല്ലാ ഉദ്യോഗസ്ഥരേയും ഡി.ജി.പി പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും നടക്കുന്നത് എ.ഡി.ജി.പി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ പറഞ്ഞത്.

‘സന്ധ്യയുടെ ചെയ്തികളൊക്കെ ആരെയും അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. 13 മണിക്കൂര്‍ ചോദ്യം ചെയ്യുക. സ്വന്തം ടീമിനോടുള്‍പ്പെടെ ആരോടും ഒന്നും പറയുന്നില്ല. ഇതൊരു വലിയ കേസാണല്ലോ. അതിന്റെ മാധ്യമശ്രദ്ധ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമായാണ് ഞാന്‍ കാണുന്നത്. ദിലീപിനെ ഇങ്ങനെ ചോദ്യം ചെയ്യാനാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്ര ചോദ്യം ചെയ്യണം. എനിക്ക് അത്രയ്ക്ക് പരാതികള്‍ കിട്ടിയിട്ടുണ്ട്. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. പക്ഷേ ഞാന്‍ അവരെ പ്രൊട്ടക്ട് ചെയ്യുകയാണുണ്ടായത്.’ എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.


Health Tips: ഓറല്‍ സെക്‌സ് അപകടകരമായ ബാക്ടീരിയകളെ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്


 

Advertisement