എഡിറ്റര്‍
എഡിറ്റര്‍
നടി അക്രമിക്കപ്പെട്ട സംഭവം അന്വേഷണ പുരോഗതി വിലയിരുത്തും; സെന്‍കുമാറിന്റെ നിരീക്ഷണം ഗൗരവമുള്ളതെന്നും ബെഹ്‌റ
എഡിറ്റര്‍
Friday 30th June 2017 7:04pm

 

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലെ അന്വേഷണ പുരോഗതി ഉടന്‍ വിലയിരുത്തുമെന്ന് പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസില്‍ പക്ഷപാതമില്ലാത്ത അന്വേഷണം ഉണ്ടാവുമെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.


Also read അത്യുജ്ജല പെര്‍ഫോമന്‍സുമായി #NOT IN MY NAME പ്രോട്ടസ്റ്റില്‍ മായകൃഷ്ണ റാവുവിന്റെ ഒറ്റയാള്‍ നാടകം; വീഡിയോ


പൊലീസ് മേധാവിയിയായി ചുമതലയേറ്റെടുത്ത ശേഷം ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസന്വേഷണത്തില്‍ ഏകോപനമില്ലെന്നുമുള്ള സെന്‍കുമാറിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബെഹ്റ.

അന്വേഷണത്തില്‍ ഏകോപനമില്ലെന്ന സെന്‍കുമാറിന്റെ നിരീക്ഷണം ഗൗരവമുള്ളതാണെന്നും പക്ഷപാതമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Dont miss ‘മോദി ഇന്ത്യന്‍ തീവ്രവാദി’അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ ചിത്രത്തില്‍ ചെരിപ്പൂരിയടിച്ച് സിഖ് വംശജരുടെ പ്രതിഷേധം; വാര്‍ത്ത മുക്കി ഇന്ത്യന്‍മാധ്യമങ്ങള്‍


പൊലീസിലെ ക്രിമിനല്‍ വല്‍ക്കരണവും അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നും ചില പഠനങ്ങള്‍ പൊലീസില്‍ അഴിമതിയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പറഞ്ഞ ബെഹ്‌റ അത് അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement