എഡിറ്റര്‍
എഡിറ്റര്‍
അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് മാസം പൂര്‍ത്തിയാക്കിയപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി 14.5 കോടിയില്‍ നിന്ന് 330 കോടിയായി
എഡിറ്റര്‍
Wednesday 8th March 2017 7:38pm


ഹൈദരബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്റെ ആസ്തി അഞ്ച് മാസത്തിനിടെ 23 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന മുഖ്യമന്ത്രിയുടെ മകനുമായ നാര ലോകേഷിന്റെ ആസ്തിയിലാണ് പിതാവ് മുഖ്യമന്ത്രിയായ അഞ്ചുമാസത്തിനിടയില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുത്.

 


Also read ‘പെണ്ണേ സ്വന്തം സൗന്ദര്യം പുരുഷന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച നിന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കില്ല’; ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലീം യുവതിയോട് മത മൗലിക വാദികള്‍ 


നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് നാര ലോകേഷിന്റെ ആസ്തിയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. 330 കോടിയാണ് നാര ലോകേഷിന്റെ ആസ്തിയായി പുതിയ റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്. 2016ലെ സത്യവാങ്മൂല പ്രകാരം 14.50 കോടിയായിരുന്നു ഇത്.


Dont miss മോദി പങ്കെടുക്കുന്ന പരിപാടിയില്‍ തട്ടമിട്ടവര്‍ ഉണ്ടാവരുത് ; സ്വച്ഛ് ശക്തി ക്യാംപിലെ ദുരനുഭവം വെളിപ്പെടുത്തി അശ്വതി കെ.ടി 


മൊത്തം ആസ്തിയില്‍ 273.84 കോടി കുടുംബ സംരംഭമായ ഹെറിറ്റേജ് ഫുഡ്സ് എന്ന സ്ഥാപനത്തിന്റെ ആസ്തിയാണെന്നാണ് സത്യവാങ്മൂലത്തില്‍ ലോകേഷ് പറഞ്ഞിരിക്കുന്നത്. 18 കോടിയുടെ സ്ഥാപന ആസ്തിയും 38.52 കോടിയുടെ പാരമ്പര്യ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 330 കോടിയുടെ ആസ്തിയുള്ള നരേഷിന് 6.27 കോടിയുടെ വായ്പാ ബാധ്യതയുമുണ്ട്.

2016 അവസാനത്തോടെ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 14.50 കോടിയായിരുന്നു ലോകേഷിന്റെ ആസ്തി. അന്ന് ഹെറിറ്റേജ് ഫുഡ്‌സിന്റെ ആസ്തി വെറും 2.52 കോടിയായിരുന്നു. ചുരുങ്ങിയ കാലയളവിലാണ് 2.25 കോടിയില്‍ നിന്ന് 273.84 കോടിയിലേക്ക് കുടുംബ സംരംഭത്തിന്റെ ആസ്തി ഉയരുന്നത്. നാരാ ലോകേഷിന്റെ ഭാര്യ ബ്രാഹ്മണിയുടെ സ്വത്തിലും ചുരുങ്ങിയ കാലയളവ് കൊണ്ട് വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5.38 കോടിയില്‍ നിന്ന് 28 കോടിയിലേക്കാണ് ബ്രാഹ്മണിയുടെ സ്വത്ത് ഉയര്‍ന്നിരിക്കുന്നത്.

Advertisement