തിരുവനന്തപുരം:കെ മുരളീധരനെതിരെ ലോകായുക്ത നോട്ടീസയച്ചു. വ്യാജ സത്യവാങ്മൂലം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിന്മേലാണ് നോട്ടീസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നാണ് മുരളീധരന്‍ വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി ചെറിയാന്‍ ഫിലിപ്പിനെ 9224 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.