തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ലോകായുക്ത തീരുമാനം. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് ലോകായുക്ത തീരുമാനം.

ഉപലോകായുക്ത ജെ. ശശിധരനാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാ്ട്ടി ലോകായുക്ത സര്‍ക്കാറിന് കത്ത് നല്‍കി.