തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിക്കും ലോകായുക്ത നോട്ടീസയച്ചു. അരുണ്‍ കുമാറിനെതിരേ നല്‍കിയ പരാതിയില്‍ തെളിവെടുപ്പിനായി ജൂണ്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസയച്ചിരിക്കുന്നത്.

നേരത്തേ ഉമ്മന്‍ ചാണ്ടി നിരവധി പരാതികളടങ്ങിയ കത്ത് വി.എസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ഈ കത്ത് ലോകായുക്തയക്ക് നല്‍കുകയായിരുന്നു. ആരോപണത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനായിട്ടാണ് അരുണ്‍കുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Subscribe Us:

അരുണ്‍ കുമാര്‍ ചന്ദനഫാക്ടറി ഉടമകളില്‍ നിന്നും ഏഴുലക്ഷംരൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു മുഖ്യആരോപണം.ലോട്ടറികേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും വിദേശയാത്രയുമായി ബന്ധപ്പെട്ടും അരുണ്‍കുമാറിനെതിരേ ആരോപണമുയര്‍ന്നിരുന്നു.