എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
എഡിറ്റര്‍
Friday 16th November 2012 3:00pm

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കുള്ള സമാജ്‌വാദി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശിലേക്കുള്ള 55 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടിരിക്കുന്നത്.

Ads By Google

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യദാവ് മെയ്ന്‍പുരിയിലും മരുമകളും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് കനൂജിലും മത്സരിക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിന്റെ മകന്‍ അക്ഷയ് യാദവ് ഫിറോസാബാദിലും മത്സരിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കായി പാര്‍ട്ടി തയ്യാറായെന്ന് സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ച് കൊണ്ട് ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് പറഞ്ഞു.

Advertisement