Categories

എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ലോക്കപ്പ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

jail

തിരുവന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും ലോക്കപ്പ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ എത്രയും വേഗം നടപടിയുണ്ടാകണമെന്നും മനുഷ്യവാകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

500 ലധികം പോലീസ് സ്‌റ്റേഷനുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 46 സ്‌റ്റേഷനുകളില്‍ ലോക്കപ്പ് സൗകര്യമില്ല. ലോക്കപ്പില്ലാത്ത സ്റ്റേഷനുകളില്‍ കുറ്റവാളികളെ മേശമേലും കസേരകളിലും ബന്ധിപ്പിക്കാറും കൂച്ചുവിലങ്ങിടാറുമാണ് പതിവ്.

ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

കോട്ടയം സ്വദേശി ജോസ് പ്രകാശാണ് പരാതി നല്‍കിയത്.

ഒക്ടോബര്‍ 3നകം സര്‍ക്കാരും ആഭ്യന്തര സെക്രട്ടറിയും മറുപടി നല്‍കണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ 46 സ്റ്റേഷനുകളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതിനാല്‍ അസൗകര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

Tagged with: