ആലപ്പുഴ: ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ ലോക്കപ്പ് മര്‍ദ്ദനക്കേസ് പരിഗണിക്കുന്നത് ആലപ്പുഴ കോടതി 29 ലേക്ക് മാറ്റി. സാക്ഷികളെ വിസ്തരിക്കുന്നതിനു വേണ്ടിയാണ് കേസ് മാറ്റിയത്. മുമ്പ് കോടതിയില്‍ ഹാജരാകാതിരുന്നു തച്ചങ്കരിക്കെതിരേ വാറന്റ് അയച്ചിരുന്നു.

വാദിയെ പ്രതിയാക്കി മര്‍ദ്ദിച്ചുവെന്നതാണ് തച്ചങ്കരിക്കെതിരേയുള്ള കുറ്റം. പലതവണ കോടതിയില്‍ ഹാജരാകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തച്ചങ്കരി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി തച്ചങ്കരിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 1991 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.