കൊച്ചി: മലപ്പുറം, കോട്ടയം, എ­റ­ണാ­കുളം ബ്ലോക്ക് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് വൈകും. ഈ ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് പുനസംഘടന ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണിത്. കോടതി ഉത്തരവ് നിലനില്‍ക്കെ ഈ ജില്ലകളില്‍ പൊതു തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കില്ല. ഹൈക്കോടതി ഉത്തരവിന്റെ സാഹചര്യത്തില്‍ പുനസംഘടിപ്പിച്ച ബ്ലോക്കുകള്‍ പഴയപടി തുടരേണ്ടി വരും.

കോടതി ഉത്തരവനുസരിച്ച് ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം നടത്തി വീണ്ടും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഇതിന് ഒന്നര മാസമെങ്കിലും സമയം വേണ്ടിവരുമെന്നതിനാലാണ് തിരഞ്ഞെടുപ്പ് വൈകുന്നത്. അല്ലെങ്കില്‍ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം.