തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. എറണാകുളം ജില്ലാ പഞ്ചായത്ത് ഡിവഷന്‍ ഉള്‍പ്പടെ ഒമ്പതിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഫലം അറിവായ എട്ടെണ്ണത്തില്‍ അഞ്ചിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ പഞ്ചായത്തിലെ വെണ്ണിയൂര്‍ വാര്‍ഡ് ഗിരിജാ ഭുവനചന്ദ്രന്‍ സി.പി.എം ഭൂരിപക്ഷം (320) ചെമ്മരുതി വാര്‍ഡ് പി മണിലാല്‍ കോണ്‍ഗ്രസ് (200), കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപഞ്ചായത്തിലെ മടത്തറ വാര്‍ഡ് മുല്ലശേരി നജീം കോണ്‍ഗ്രസ് (362), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ മത്താമം വാര്‍ഡ് അന്നാമ്മ ജോസഫ് കോണ്‍ഗ്രസ് (40), വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ മിത്രക്കരി ഡിവിഷനില്‍ രാജിനി ബിനു സി.പി.എം (48), കണ്ണൂര്‍ രാമങ്കരി ഗ്രാമപഞ്ചായത്തില്‍ മാമ്പഴക്കരി വാര്‍ഡ് അമ്പിളി സി.പി.ഐ (164), തൃശൂര്‍ ഗുരുവായൂര്‍ നഗരസഭയിലെ സബ്‌സ്റ്റേഷന്‍ വാര്‍ഡില്‍ ബിന്ദു പുരുഷോത്തമന്‍ സി.പി.ഐ (27) എന്നിവരാണ് വിജയിച്ചത്.

ഒമ്പത് തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശരാശരി 73.5% പേരാണ് വോട്ട് രേഖപ്പെടുത്തിയത്.