Categories

തി­ര­ഞ്ഞെ­ടു­പ്പു ഒ­റ്റ­ഘ­ട്ട­മാ­യി ന­ട­ത്താന്‍ ധാരണ

തി­രു­വ­ന­ന്ത­പു­രം: സം­സ്ഥാന­ത്തെ തദ്ദേ­ശ സ്വ­യംഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കു­ള്ള തി­ര­ഞ്ഞെ­ടു­പ്പ് ഒ­റ്റ­ഘ­ട്ട­മാ­യി ന­ട­ത്താന്‍ സംസ്ഥാ­ന തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷന്‍ വി­ളി­ച്ചു ചേര്‍ത്ത യോ­ഗ­ത്തില്‍ ധാ­ര­ണ­യായി. തി­രു­വ­ന­ന്ത­പുര­ത്ത് ക­മ്മീ­ഷന്‍ വി­ളി­ച്ചു ചേര്‍­ത്ത വി­വി­ധ ­രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളു­ടെ സര്‍­വ്വ­ക­ക്ഷി യോ­ഗ­ത്തി­ലാ­ണ് തീ­രു­മാ­നം. തീ­രു­മാ­നം തി­ര­ഞ്ഞെ­ടു­പ്പു ക­മ്മീ­ഷന്‍ ഔ­ദ്യോ­ഗി­ക­മാ­യി സര്‍­ക്കാ­രി­നെ അ­റി­യി­ക്കും.

ര­ണ്ട് ഘ­ട്ട­മാ­യി ന­ട­ത്താന്‍ ക­മ്മീ­ഷന്‍ നി­ര്‍­ദ്ദേ­ശി­ച്ചാല്‍ എ­തിര്‍­ക്കേ­ണ്ട­തി­ല്ലെ­ന്ന നി­ല­പാ­ടാണ് സി പി എം അ­ട­ക്ക­മു­ള്ള പാര്‍­ട്ടി­കള്‍ എ­ടു­ത്ത­തെ­ങ്കി­ലും. പ്ര­തിപ­ക്ഷം ഇ­തി­നെ­തി­രാ­യി­രുന്നു. എ­ന്നാല്‍ യോ­ഗ­ത്തില്‍ ഒ­റ്റ­ത്ത­വ­ണ­യാ­യി ന­ട­ത്താന്‍ ധാ­ര­ണ ഉ­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു. ഇ­തോ­ടെ തി­ര­ഞ്ഞെ­ടു­പ്പു മുന്‍ നി­ശ്ച­യി­ച്ച­തിലും വൈ­കു­മെന്നും ഏ­താ­ണ്ടു­റ­പ്പായി.

തദ്ദേ­ശ സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ പു­ന­സംഘ­ട­ന സം­ബ­ന്ധി­ച്ച് തര്‍­ക്കവും കേ­സു­മാ­ണ് തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്താന്‍ ഇ­പ്പോ­ഴു­ള്ള ത­ടസ്സം. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ക­മ്മീ­ഷന്‍ യോ­ഗം വി­ളി­ച്ചത്. ആ­റു ജില്ലാ പ­ഞ്ചാ­യ­ത്തു­ക­ളി­ലെയും പ­തി­നാ­ല് ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്തു­ക­ളി­ലെയും ര­ണ്ടു ഗ്രാ­മ­പ്പ­ഞ്ചാ­യ­ത്തു­ക­ളി­ലെയും തി­ര­ഞ്ഞെ­ടു­പ്പാ­ണ് നി­യ­മ­ക്കു­രു­ക്കില്‍­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.