തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈമാസം 12 ന് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തുചേര്‍ന്ന കമ്മീഷന്റെ യോഗത്തിലാണ് തീരുമാനമെടുത്തത്. നേരത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടിരുന്നു.

22 തദ്ദേശഭരണസ്ഥാപനങ്ങളില്‍ സെപ്തംബറില്‍ തിരഞ്ഞെടുപ്പ് നടത്താവില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചിട്ടുണ്ട്. കത്തുമുഖാന്തിരം ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാനും തീരുമാനമായിട്ടുണ്ട്. അതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ് സര്‍ക്കാറിനെതിരേ രംഗത്തെത്തി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറും തിരഞ്ഞെടുപ്പു കമ്മീഷനും ഒരുപോലെ ഉത്തരവാദികളാണ്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍ക്കാറിന്റെ പിടിയാളായി പ്രവര്‍ത്തിക്കുകയാണെന്നും പി പി തങ്കച്ചന്‍ ആരോപിച്ചു.

ആറ് ജില്ലാ പഞ്ചായത്ത്, പതിനാലു ബ്ലോക്ക് പഞ്ചായത്ത്, രണ്ടുഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയം നിശ്ചിത സമയത്ത് നടന്നിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അടുത്തമാസം നടക്കാന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാറും തിരഞ്ഞെടുപ്പു കമ്മീഷനും ആലോചിക്കുന്നത