Categories

കൊച്ചി ഐ.പി.എല്‍ അട്ടിമറിക്കാന്‍ നീക്കമെന്ന് ടി സി മാത്യു

കൊച്ചി: കൊച്ചി ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒടുങ്ങുന്നില്ല. ടീമിനെ അട്ടിമറിക്കാന്‍ ചില ലോബി ശ്രമിക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ ഉന്നതരായ ചിലരുണ്ടെന്നും ടി സി മാത്യു വ്യക്തമാക്കി.

കൊച്ചി ഐ പി എല്‍ ടീമിനെ അട്ടിമറിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനു പിറകില്‍ ഉന്നതരായ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താമാധ്യമങ്ങളിലൂടെ ഇവര്‍ കൊച്ചി ടീമിനെതിരായി വാര്‍ത്തകള്‍ നല്‍കുകയാണെന്നും ടി സി മാത്യു പറഞ്ഞു.

സംസ്ഥാനത്തിന് പുറത്തുള്ളവരും ഈ ലോബിയിലുണ്ട്. ടീമിന്റെ എല്ലാ മല്‍സരങ്ങളും കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുമെന്നും മാത്യു പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനിടെ സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനായി ബി സി സി ഐ സംഘം വ്യാഴാഴ്ച്ച കൊച്ചി സന്ദര്‍ശിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.