തിരുവന്തപുരം: സംസ്ഥാനത്തുടനീളം ഇന്നും ലോഡ് ഷെഡ്ഡിംഗ് ഉണ്ടാവുമെന്ന് വൈദ്യുത ബോര്‍ഡ് അറിയിച്ചു. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ മുതലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈദ്യുതി നിയന്ത്രണം എത്ര ദിവസം തുടരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

രാത്രി ഏഴ് മണിക്കും പതിനൊന്ന് മണിക്കും ഇടയിലായിരിക്കും അരമണിക്കുര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുക. കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര പൂളില്‍ നിന്നും ലഭിക്കേണ്ട 300 മെഗാവാട്ട വൈദ്യുതി ആണ് കുറഞ്ഞതിനെ തുടര്‍ന്നാണ് ബോര്‍ഡ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ കേന്ദ്രവിഹിതത്തില്‍ ഇന്ന് 250 മെഗാവാട്ടിന്റെ കുറവുണ്ടായി.