എഡിറ്റര്‍
എഡിറ്റര്‍
ലോഡ് ഷെഡ്ഡിങ് സമയം മാറ്റണമെന്ന് വൈദ്യുതി ബോര്‍ഡ്
എഡിറ്റര്‍
Friday 5th October 2012 12:37am

തിരുവനന്തപുരം: ലോഡ് ഷെഡ്ഡിങ് സമയം മാറ്റാന്‍ വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നു. രാവിലെ അഞ്ച് മണി മുതല്‍ എട്ട് മണിവരെയായി സമയം പരിഷ്‌കരിക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

വൈദ്യുതി പ്രതിസന്ധി മുന്നില്‍ കണ്ട് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയെങ്കിലും മൊത്തം ഉപഭോഗത്തില്‍ കാര്യമായ കുറവ് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

Ads By Google

രാവിലെയും വൈകീട്ടും അര മണിക്കൂര്‍ വീതം ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗം കുറയാത്തതിനാലാണ് സമയം മാറ്റുന്നത്.

രാവിലെയാണ് ഉപയോഗം കുറവില്ലാതെ തുടരുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷമുള്ള വൈദ്യുതിനില വിലയിരുത്താനായി കഴിഞ്ഞദിവസം ചേര്‍ന്ന പവര്‍ റിവ്യൂ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തു.

രാവിലത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപഭോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല.

രാവിലത്തെ ലോഡ്‌ഷെഡ്ഡിങ് സമയം ആറു മണി മുതല്‍ ഒമ്പത് വരെ എന്നത് അഞ്ചു മുതല്‍ എട്ടു മണി വരെ എന്നാക്കുന്നതിനെക്കുറിച്ചും നിര്‍ദേശങ്ങളുയര്‍ന്നു.

അതേസമയം, സംസ്ഥാനത്ത് പല ഭാഗങ്ങളിലും നിലവിലുള്ള നിയന്ത്രണത്തിന് പുറമേ അപ്രഖ്യാപിത ലോഡ്‌ഷെഡ്ഡിങ്ങും പതിവായതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Advertisement