തിരുവനന്തപുരം: ലോഡ്‌ഷെഡിങിന് വിട നല്‍കിയ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ അവസാനിച്ചു. ഇനി വീണ്ടും കേരളം പവര്‍ കട്ടിലേക്ക്.

Ads By Google

മാര്‍ച്ച് പതിനൊന്നിന് തുടങ്ങിയ പരീക്ഷകള്‍ക്ക് മുന്നോടിയായി കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഉണ്ടായിരുന്നില്ല.

വ്യാഴാഴ്ച പരീക്ഷകള്‍ അവസാനിച്ചതോടെയാണ് വീണ്ടും ലോഡ് ഷെഡ്ഡിങ്ങിന് കളമൊരുങ്ങിയത്. ഞായറാഴ്ച മുതല്‍ ലോഡ്‌ഷെഡ്ഡിങ് ഉണ്ടാകും.

രാവിലെ ആറു മണിമുതല്‍ ഒമ്പതുമണിവരെയും വൈകീട്ട് ആറര മുതല്‍ പത്തരവരേയും അരമണിക്കൂര്‍ വീതമാണ് ഓരോ മേഖലയിലെയും ലോഡ് ഷെഡ്ഡിങ്ങ് ക്രമീകരിച്ചിട്ടുള്ളത്.

ശനിയാഴ്ച ലോക ഭൗമദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് രാത്രി എട്ടര മുതല്‍ ഒമ്പതര വരെ എല്ലാ ഉപഭോക്താക്കളും വൈദ്യതി ഓഫാക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.