എഡിറ്റര്‍
എഡിറ്റര്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചേക്കില്ല
എഡിറ്റര്‍
Thursday 6th June 2013 9:29am

power-cut

തിരുവനന്തപുരം:മഴ എത്തിയിട്ടും അണക്കെട്ടുകളില്‍ വേണ്ടത്ര വെള്ളം ഒഴുകിയെത്താത്തതിനാല്‍ തന്നെ ലോഡ് ഷെഡിങ് പിന്‍വലിക്കുന്ന കാര്യത്തില്‍ നിന്നും വൈദ്യുതി ബോര്‍ഡ് പിന്നോട്ട് പോയേക്കും.
Ads By Google

ജൂണ്‍ പകുതിയോടെ ലോഡ് ഷെഡിങ് പിന്‍വലിക്കാ നായിരുന്നു തീരുമാനം. എന്നാല്‍ അണക്കെട്ടുകളില്‍ ശരാശരി ഒരു ശതമാനം മാത്രമാണ് ഇതുവരെ കൂടുതലായി വെള്ളം എത്തിയത്.

എല്ലാ അണക്കെട്ടിലുമുള്ള വെള്ളം 506.65 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനേ തികയൂ. ഇടുക്കി അണക്കെട്ടില്‍ 20 ശതമാനമെങ്കിലും കൂടുതല്‍ വെള്ളം എത്തിയാല്‍ ലോഡ് ഷെഡിങ് പിന്‍വലിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ നിലപാട്.

ചെറുകിട അണക്കെട്ടുകളില്‍ മാത്രമാണ് വെള്ളത്തിന്റെ അളവില്‍ കാര്യമായ മാറ്റമുള്ളത്.

ജൂണില്‍ മഴ ലഭിച്ചാല്‍ ലോഡ് ഷെഡിങ് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദായിരുന്നു അറിയിച്ചിരുന്നത്. ആറു മാസത്തിനുള്ളില്‍ കൂടംകുളത്തു നിന്ന് 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement