എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഇന്ന് അധിക ലോഡ്‌ഷെഡിങ്
എഡിറ്റര്‍
Thursday 7th February 2013 12:10am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അധിക ലോഡ്‌ഷെഡിങ്. ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ലോഡ്‌ഷെഡിങ്.

ഗ്രാമപ്രദേശങ്ങളിലാണ് അധിക ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറത്തുനിന്നുള്ള വൈദ്യുത ലഭ്യതയില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് ലോഡ്‌ഷെഡിങ്. 350 മെഗാവാട്ടിന്റെ കുറവാണുണ്ടായത്.

Ads By Google

നേരത്തെ 3350 മെഗാവാട്ടാണ് വൈകുന്നേരത്തെ വൈദ്യുത ഉപഭോഗം. ലോഡ്‌ഷെഡിങ്ങിനെ തുടര്‍ന്ന് ഇത് 3000 ആയി കുറഞ്ഞിരുന്നു. ഇതിലാണ് 350 മെഗാവാട്ടിന്റെ കുറവുണ്ടായത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് രാത്രിയ്ക്ക് പുറമെ പകലും അരമണിക്കൂര്‍ വീതം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിട്ടുണ്ട്.

അതേസമയം വൈദ്യുതിയുടെ ഉപഭോഗം കൂടുകയും ഉത്പാദനം കുറയുകയും ചെയ്തതായി കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ സംസ്ഥാനത്തു മഴ കുറഞ്ഞതിനെ തുടര്‍ന്നു ജലസംഭരണികളില്‍ ആകെയുള്ളതിന്റെ 43 ശതമാനം മാത്രം ജലം മാത്രമാണുള്ളത്.

പുറത്ത് നിന്ന് വലിയതോതില്‍ വൈദ്യുതി വാങ്ങുന്നുണ്ട്. കൂടാതെ കായംകുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വലിയ വില കൊടുത്ത് വാങ്ങുകയാണ്. ഇതു കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Advertisement