മലപ്പുറം: വേനല്‍കാലത്ത് കേരളത്തില്‍ ലോഡ്‌ഷെഡിങിന് സാധ്യത ഉണ്ടെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ എന്ത് വിലകൊടുത്തും വൈദ്യുതി പുറത്തു നിന്നു വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുളള പദ്ധതി മൂന്നു മാസം കൊണ്ട് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം ഇതുവരെ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആര്യാടന്‍ കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരത്തിനായി എന്തു ത്യാഗവും സഹിക്കാന്‍ കേരളം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Malayalam News
Kerala News in English