തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തില്‍ ലോഡ് ഷെഡ്ഡിങില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ലോഡ് ഷെഡ്ഡിങ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഡീസല്‍ നിലയങ്ങളില്‍ നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങാനും മന്ത്രിസഭ കെ.എസ്.ഇ.ബിക്ക് അനുവാദം നല്‍കി. മെയ് അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരാന്‍ കഴിഞ്ഞ ആഴ്ച റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ലോഡ് ഷെഡിങ്  പിന്‍വലിച്ചാലും വന്‍കിട, വ്യാവസായിക ഉപഭോക്താക്കള്‍ക്കുള്ള നിയന്ത്രണം തുടരും.