തിരുവനന്തപുരം: പരീക്ഷക്കാലയളവില്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

Ads By Google

നിയമസഭയില്‍ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി പരീക്ഷാസമയത്ത് ലോഡ്‌ഷെഡിങ് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.

ലോഡ്‌ഷെഡിങ് ഒഴിവാക്കാനായി പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുന്നത് ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഡീസല്‍ വില വര്‍ധന ഈ രീതിയില്‍ തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി തനിയെ നിന്നുപോകുമെന്നും ഗതാഗതമന്ത്രി കൂടിയായ ആര്യാടന്‍ പറഞ്ഞു.

സബ്ഡിസി ഒഴിവാക്കി മാസം തോറും ഡീസലിന് വില കൂട്ടുന്ന കേന്ദ്രത്തിന്റെ നടപടി അംഗീകരിക്കാനാകില്ല. ഡീസല്‍ വില വര്‍ധനവ് മൂലം കെ.എസ്.ആര്‍.ടി.സിക്ക് 91.5 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വില വര്‍ധന തുടരുന്ന പക്ഷം 1908 കോടിയുടെ വാര്‍ഷിക നഷ്ടമുണ്ടാകും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമായി മാറും. ഈ നില തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തന്നെ നിലച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഡീസല്‍ സബ്‌സിഡി പുന:സ്ഥാപിക്കാന്‍ നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.