തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലത്തേര്‍പ്പെടുത്തിയ ലോഡ്‌ഷെഡിംഗ് ഒഴിവാക്കി. അരമണിക്കൂര്‍ വീതമുള്ള ലോഡ് ഷെഡിംഗാണ് പിന്‍വലിച്ചത്. പുറമെ നിന്ന് കൂടിയ വിലയ്ക്ക് താപവൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചത്. കൂടാതെ കായം കുളം എന്‍.ടി.പി.സിയില്‍ നിന്ന 150 മെഗാവാട്ട് വാങ്ങിയതും പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമായതായി വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം പുനഃസ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. മൂലമറ്റം പവര്‍ ഹൗസിലെ സാങ്കേതിക തകരാര്‍ കാരണം പ്രവര്‍ത്തനം നിലച്ചിരുന്ന അഞ്ച് ജനറേറ്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

Subscribe Us: