ന്യൂദല്‍­ഹി: തന്റെ യാത്രകളിലൂടെ പുതുതായി പലകാര്യങ്ങളും പഠിക്കാനായെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. ന്യൂദല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈം­സിന്റെ ലീഡര്‍ഷിപ്പ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനചേതനയാത്രയില്‍ തനിയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച പിന്തുണ­യ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ജനങ്ങളുടെ പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മതനിരപേക്ഷത ഉറപ്പുവരുത്തുക എന്നതായിരുന്നു ജനചേതനയാത്രയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നമ്മുടെ നേതാക്കളു­ടെ സ്വപ്‌­നം സ്വാതന്ത്യം ല­ഭി­ച്ച് 15 വര്‍ഷത്തിനുളളില്‍ ഇന്ത്യ വികസിത രാജ്യമായി മാറുമെന്നതായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 50 വര്‍ഷം കഴിഞ്ഞിട്ടും അത് സംഭവിച്ചില്ല.

ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം ജനങ്ങളെ മോശമായി ബാധിക്കുമെന്നും എന്തിനാണ് ഇത്രപെട്ടന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന്് മനസ്സിലാകു­ന്നി­ല്ലെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. 2011 അഴിമതിയില്‍ മുങ്ങിയ വര്‍ഷമായി­രുന്നു. 2012 എങ്കിലും ഉത്തരവാധിത്വപൂര്‍ണ്ണമായ ഭരണം നട­ക്കണം. നമ്മുടെ രാജ്യം ദുഷിച്ചുകൊണ്ടിരിക്കുകയാണ്. നല്ല ഗവര്‍മെന്റ് ആയിരുന്നെങ്കില്‍ ഇന്ത്യ ഇത്രത്തോളം കലുഷമാകില്ലായിരുന്നു

അമേരിക്കയുമായുണ്ടാക്കിയ ആണവകരാറിനെ കുറി­ച്ചും അദ്ദേഹം പറയുകയുണ്ടായി. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ എന്ത് വികസനമാണ് ആണവകരാര്‍ വഴി നേടുകയെന്ന് പ്രധാനമന്ത്രിയ്ക്ക് ഒരു വെള്ളക്കടലാസില്‍ എഴുതിത്തരാന്‍ പറ്റു­മോ­യെന്ന് അദ്ദേഹം ചോദിച്ചു. വോ­ട്ടിനു കോഴ അഴിമതിയെകുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണതെന്നും അദ്വാനി പറഞ്ഞു.

ബി.ജെ.പി എം.പിമാര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. അതിനുവേണ്ടി സേവനമനുഷ്ഠിക്കുന്നവരാണ്. ജനാധിപത്യവും ഏകാധിപത്യഭരണവും ഒന്നിച്ച് മുന്നോട്ടു പോവില്ല. നീതിന്യായ വകുപ്പ് ഉള്ളതുകൊണ്ടാണ് നമ്മളെല്ലാവരും ജനാധിപത്യത്തെ ബഹുമാനിക്കു­ന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നല്ല ഭരണാധികാരിയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മന്‍മോഹന്‍സിംഗിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെ­ട്ടു.

Malayalam news, Kerala news in English