ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുപോലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് മന്‍മോഹന്‍ സിംഗ് ആരോപിച്ചു. സ്‌പെക്ട്രം വിഷയത്തില്‍ ജെ പി സിയില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് ബി ജെ പി തയ്യാറല്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

സ്വന്തം മന്ത്രിസഭയില്‍ നടക്കുന്ന കാര്യങ്ങള്‍പോലും പ്രധാനമന്ത്രിക്ക് അറിവില്ല. രണ്ടാംതലമുറ സ്‌പെക്ട്രം വിതരണത്തില്‍ നടന്ന ക്രമക്കേട് ഇതാണ് കാണിക്കുന്നത്. കോര്‍പ്പറേറ്റ് വ്യക്തികളുടെ ഫോണ്‍ചോര്‍ത്തുന്ന കാര്യത്തില്‍ സൂക്ഷ്മത വേണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും അദ്വാനി വിമര്‍ശിച്ചു.