ലണ്ടന്‍: പെട്രോള്‍ പമ്പുകള്‍ക്ക് അടുത്തുതാമസിക്കുന്നവര്‍ സൂക്ഷിക്കുക. പമ്പിനടുത്തുള്ള നിങ്ങളുടെ ജീവിതം നിങ്ങളെ ഒരു രോഗിയാക്കാം. പമ്പുകളില്‍ നിന്നുമുണ്ടാകുന്ന ഇന്ധന മലിനീകരണം 100 മീറ്റര്‍ അകലെവരെ വ്യാപിക്കാമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്‌പെയിനിലെ മുര്‍സിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനങ്ങളാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയത്.

പെട്രോള്‍പമ്പുകളില്‍ നിന്ന് ഉല്‍സര്‍ജ്ജിക്കുന്ന വായുവില്‍ മാരകമായ കണികകള്‍ അടങ്ങിയിരിക്കും. ഇത് പരിസരമലിനീകരണത്തിന് കാരണമാവുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നുമാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളുടെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പമ്പുകള്‍ക്കടുത്തായി സ്ഥിതിചെയ്യുന്ന ഭവനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ നിര്‍മ്മിക്കുന്നത് ഒഴിവാക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം മലീനികൃതമായ വായുവിലടങ്ങിയ ബെന്‍സീന്‍ എന്ന ഘടകം ക്യാന്‍സറിനുവരെ കാരണമാകുന്നുണ്ട് എന്നും പഠനം സൂചിപ്പിക്കുന്നു.