Administrator
Administrator
ന്യൂകാസിലിനെ തകര്‍ത്ത് ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്ത്
Administrator
Saturday 31st December 2011 10:35am

ലണ്ടന്‍: ന്യൂകാസിലിനെ തകര്‍ത്ത് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ന്യൂകാസിലിനെ തോല്‍പ്പിച്ചത്. 34 പോയിന്റാണ് അഞ്ചാം സ്ഥാനത്തെത്തിയ ലിവര്‍പൂളിന് ഉള്ളത്.

ക്രെയ്ഗ് ബെല്ലാം രണ്ട് ഗോളുകളും ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡ് ഒരു ഗോളും നേടി. 25ാം മിനിറ്റില്‍ ഡച്ച് ഡിഫന്‍ഡര്‍ ഡാനില്‍ ആഗറിന്റെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ പ്രതിരോധത്തിലായിരുന്നു.

45 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാമതും 34 പോയിന്റുമായി ചെല്‍സി മൂന്നാമതും നില്‍ക്കുന്നു.

Malayalam News
Kerala News in English

Advertisement