പുരുഷന്‍മാര്‍ക്ക് ഒട്ടും പിറകിലല്ല സ്ത്രീകളെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കൂട്ടം ധീരവനിതകള്‍. ഇവിടെ പുരുഷന്‍മാര്‍ പോലും കയറാന്‍ മടിക്കുന്നത്ര ഉയരത്തിലുള്ള ഇലക്ട്രിക് ടവറുകളില്‍ അനായാസം കയറിയിറങ്ങുന്ന ഒരുപാടു പേരെ കാണാം.

മഹാരാഷ്ട്ര ഇലക്ട്രിക് ട്രോന്‍സ്മിഷന്‍ കമ്പനിയില്‍ ജോലിചെയ്യുന്നവരാണിവര്‍. 150സ്ത്രീകളാണിവിടെയുള്ളത്. പുരുഷന്‍മാര്‍ പോലും ചെയ്യാന്‍ ഭയക്കുന്ന ജോലിയാണ് ഇവിടെ ഇവര്‍ ചെറിയ പേടിപോലുമില്ലാതെ ചെയ്യുന്നത്.
ഇതിന് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ക്കും കഴിയും. തൊഴിലാളികളില്‍ ഒരാളായ കല്‍പനാ മാന്‍ പറയുന്നു.
എനിക്ക് പ്രചോദനം തന്നത് എന്റെ ഭര്‍ത്താവാണ്. അദ്ദേഹമാണ് ഈ കൊഴ്‌സ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മറ്റൊരു തൊഴിലാളിയായ ദീപാലി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഗവണ്‍മെന്റ് ഇന്‍ഡസ്ട്രിയല്‍ ട്രയിനിംങ് സെന്ററില്‍ നിന്നും പഠിച്ചിറങ്ങിയവരാണ് ഈ ലിവ് വയര്‍ വുമണ്‍. ഇവിടെ ആകെയുള്ള 500 സീറ്റില്‍ 33% സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്.
ഇത്രയും സാഹസികമായി ജോലി ചെയ്യുമ്പോഴും നിര്‍ഭയതയോടെ ഇവര്‍ പറയുന്നു പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്കു കഴിയില്ല!. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കയറുന്ന ഇവര്‍ക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.