ചിക്കാഗോ: ലൈവ് സെക്‌സ് ക്ലാസ് നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ അധികൃതര്‍. സംഭവം വിവാദമായതോടെ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മോര്‍ട്ടണ്‍ ഷാപ്പിറോ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണ നടക്കാറുള്ള ക്ലാസിനുശേഷമായിരുന്നു ലൈവ് ഷോ നടന്നത്. മനുഷ്യലൈംഗികതയെക്കുറിച്ചുള്ള ക്ലാസ് കഴിഞ്ഞതിനുശേഷമാണ് ഷോ നടത്തിയത്. ലൈംഗികതയെക്കുറിച്ച് കൂടുതല്‍ വിശദമാക്കാനായി ഒരു വിദ്യാര്‍ത്ഥിനി തന്റെ ഭാവിവരനുമായിട്ടാണ് ഷോ നടത്തിയത്. നൂറോളം സഹപാഠികളെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രകടനം.

യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി മെമ്പര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണിതെന്ന് ഷാപിറോ പറഞ്ഞു. എന്തായാലം സംഭവം വിശദമായി അന്വേഷിക്കുമെന്നും നടപടി എടുക്കുമെന്നും ഷാപിറോ വ്യക്തമാക്കിയിട്ടുണ്ട്.