എഡിറ്റര്‍
എഡിറ്റര്‍
മൊഹാലി ടെസ്റ്റ്: ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് 408ന് പുറത്തായി
എഡിറ്റര്‍
Saturday 16th March 2013 1:06pm

മൊഹാലി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 408 ന് പുറത്ത്. ഏഴിന് 273 എന്ന നിലയില്‍ കളി പുനരാംഭിച്ച ഓസീസിന് ഇന്ന് മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്.

Ads By Google

99 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും, 92 റണ്‍സെടുത്ത സ്മിത്തിന്റേയും വിക്കറ്റ്കളാണ് ഓസീസിന് ഇന്ന്  പ്രധാനമായും നഷ്ടമായത്.

സ്മിത്തും സ് റ്റാര്‍ക്കിന്റെയും അര്‍ദ്ധസെഞ്ചുറികളാണ് ഓസസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ഇന്ന്് ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ 3 വിക്കറ്റും, അശ്വിനും, പ്രഗ്യാന്‍ ഓജയും 2 വിക്കറ്റുകള്‍ വീതവും നേടി.

പരമ്പരയില്‍ 20ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്നത്തെ കളി സമനില നേടിയാലും പരമ്പര സ്വന്തമാകും.

വിക്കറ്റ് വീഴ്ത്താതെ മുന്നേറാമെന്ന ഓസീസിന്റെ ശ്രമം ടീം ഇന്ത്യ എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ്  ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ തീരുമാനം ആദ്യം ശരിയായെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളിംഗില്‍ ഓസീസിന് പിടിച്ച്  നില്‍ക്കാനായില്ല.

കഴിഞ്ഞ വര്‍ഷത്തെ ആഷസ് പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേയ്ക്ക് തിരിച്ചുവന്ന സ്മിത് ഒരുവശത്ത് പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് ഓസീസ് വിക്കറ്റുകള്‍ നിര്‍ബാധം കൊഴിയുകയായിരുന്നു.

Advertisement