എഡിറ്റര്‍
എഡിറ്റര്‍
ലിവ ഡീസലിന് പുതിയ മുന്തിയ വകഭേദം
എഡിറ്റര്‍
Wednesday 8th January 2014 2:57pm

liva

ടൊയോട്ട എറ്റിയോസ് ലിവ ഡീസലിന് പുതിയ മുന്തിയ വകഭേദങ്ങള്‍ . എറ്റിയോസ് സെഡാനു ലഭ്യമായിരുന്ന വിഡി , വിഡി സ്‌പെഷല്‍ എന്നീ വകഭേദങ്ങളാണ് ഇപ്പോള്‍ ഹാച്ച്ബാക്ക് മോഡലിനും കിട്ടിയിരിക്കുന്നത്.

ഇതുവരെ എറ്റിയോസ് ലിവയുടെ മുന്തിയ വകഭേദമായ ജിഡി സ്‌പെഷലിനു മുകളില്‍ സ്ഥാനം പിടിച്ച വിഡിയ്ക്ക് മുന്‍ ഫോഡ് ലാംപുകള്‍ ,

ക്രോം ഗ്രില്‍ , റിയര്‍ വൈപ്പര്‍  ഡീഫോഗര്‍ , 12 സ്‌പോക്ക് അലോയ് വീലുകള്‍ , ഡിക്കി ഡോറില്‍ ക്രോം അലങ്കാരം , ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുത്തിയ ബാഹ്യമിററുകള്‍ എന്നിവ അധികമായുണ്ട്.

ടാക്കോമീറ്റര്‍ , ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ , ക്രോം ഗീയര്‍ നോബ് , ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം എന്നിവ ഉള്‍ഭാഗത്തെ പ്രത്യേകതകള്‍
.
വിഡി സ്‌പെഷല്‍ എന്ന വകഭേദത്തിനു ഓഡിയോ കണ്‍ട്രോളുള്ള സ്റ്റിയറിങ് വീല്‍ , ഇരട്ട എയര്‍ബാഗുകള്‍ എന്നിവ കൂടി അധികമായുണ്ട്.

കൊച്ചിയിലെ എക്‌സ്‌ഷോറൂം വില : വിഡി 6.88 ലക്ഷം രൂപ , വിഡി സ്‌പെഷല്‍  7.22 ലക്ഷം രൂപ.

ടൊയോട്ട എറ്റിയോസ് ലിവ ഡീസലിന് വിഡി , വിഡി സ്‌പെഷല്‍ എന്നീ പുതിയ മുന്തിയ വകഭേദങ്ങള്‍ .

Autobeatz

Advertisement