എഡിറ്റര്‍
എഡിറ്റര്‍
ലിയു സിയാബോയുടെ ഭാര്യാ സഹോദരനും ചൈനയില്‍ ജയില്‍ ശിക്ഷ
എഡിറ്റര്‍
Monday 10th June 2013 12:11am

Liu-Xiaobo-brother

ബെയ്ജിംഗ്: ചൈനീസ് സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്ന നൊബേല്‍ പുരസ്‌കാര ജേതാവ് ലിയു സിയാബോയുടെ ഭാര്യാസഹോദരനും ജയില്‍ ശിക്ഷ.

വഞ്ചനാ കേസിലാണ് ലിയു സിയാബോയുടെ ഭാര്യാ സഹോദരന്‍ ലിയു ഹുയിയെ ജയിലിലടച്ചിരിക്കുന്നത്.

Ads By Google

ഒരു പ്രോപ്പര്‍ട്ടി സ്ഥാപനത്തിന്റെ മാനേജരാണ് ലിയു ഹുയി. സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് മറ്റൊരാളില്‍ നിന്നും 3 മില്യന്‍ യുവാന്‍ കബളിപ്പിച്ചെടുത്തുവെന്ന കുറ്റത്തിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

വടക്കുകിഴക്കന്‍ ബെയ്ജിംഗിലെ ഹുയൈറു കോടതിയാണ് ലിയു ഹുയിയെ ശിക്ഷിച്ചത്. 11 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ചൈനയില്‍ സമാധാനപരമായ ജനാധിപത്യമാറ്റത്തിന് വേണ്ടി പ്രചാരണം നടത്തിയതിനാണ് 2010 ല്‍ ലിയു സിയാബോയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചത്.

എന്നാല്‍ ചൈനയിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ലിയു സിയാബോക്ക് സര്‍ക്കാര്‍ 11വര്‍ഷത്തെ തടവുശിക്ഷ നല്‍കുകയായിരുന്നു.

ചൈനയിലെ ഏകകക്ഷി ഭരണ സംവിധാനത്തിനെതിരെയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണ് സിയാബൊ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്.

ലിയു സിയാബോയുടെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ലിയു സിയയെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

ഇവരുടെ കാര്യത്തില്‍ മനുഷ്യാവകാശസംഘടനകള്‍ ഇടപെടുന്നത് അട്ടിമറിക്കാന്‍, ഹുയിക്കെതിരായി കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണമുണ്ട്. 1989ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ലിയു സിയാബോ 2009 മുതല്‍ ജയിലിലാണ്.

Advertisement