ജക്കാര്‍ത്ത: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ജക്കാര്‍ത്തയിലെ പ്രതിമക്കെതിരെ ഇന്തൊനീഷ്യയിയില്‍ പ്രതിഷേധം ശക്തമാവുന്നു.ജക്കാര്‍ത്തയിലെ പ്രൈമറി സ്‌കൂളില്‍ നാലുവര്‍ഷം ഒബാമ പഠിച്ചതിന്റെ സ്മരണാര്‍ഥം മെന്റങ് പാര്‍ക്കില്‍ പത്തു വയസ്സ് പ്രായമായ ഒബാമയുടെ കുട്ടി പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഒബാമയുടെ പ്രതിമ സ്ഥാപിച്ചത്.

പ്രതിമ സ്ഥാപിച്ചു ഒരു മാസത്തിനകം തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പരിപാടികള്‍ ശക്തമായി. ഒബാമയുടെ പ്രതിമ നീക്കംചെയ്യുക എന്ന പേരില്‍ 55,500 പേര്‍ അംഗങ്ങളായുള്ള ഫെയ്‌സ് ബുക്കിലെ ഇന്റര്‍ നെറ്റ് ഗ്രൂപ്പാണു പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇന്തോനീഷ്യക്ക്്് വേണ്ടി ഒബാമ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ പ്രതിമ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. ഈ ആവശ്യമുന്നയിച്ച് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി ഫൗസി ലെറ്റ്‌സ് കോടതി തള്ളിയിരുന്നു.

Subscribe Us: