Categories

അച്ഛന് പണം നല്‍കില്ലെന്ന് ലിസി

പിതാവിന് ചെലവിന് നല്‍കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് അനുസരിക്കില്ലെന്ന് നടി ലിസി പ്രിയദര്‍ശന്‍. പിതാവെന്നും പറഞ്ഞ് തനിക്കെതിരെ പരാതി നല്‍കിയയാളെ അറിയില്ലെന്ന് പറഞ്ഞാണ് ലിസി പണം നല്‍കാന്‍ വിസമ്മതിച്ചത്.

ദരിദ്രനായ തനിക്ക് ചെലവിന് നല്‍കാന്‍ ലിസി തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് എം.ഡി വര്‍ക്കി അപ്പലേറ്റ് െ്രെടബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കലക്ടര്‍ പണം നല്‍കാന്‍ ലിസിക്ക് നിര്‍ദേശം നല്‍കിയത്. എല്ലാമാസവും 5,500 രൂപ വര്‍ക്കിയ്ക്ക് നല്‍കണമെന്നായിരുന്നു കലക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ഉത്തരവിട്ടത്.

‘ ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം’ ലിസി ചോദിക്കുന്നു.

തന്റെ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി നല്‍കിയത്. വര്‍ക്കിയെന്നല്ല. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. താന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. തന്നെ വളര്‍ത്തിയത് അമ്മയാണെന്നും ലിസി പറയുന്നു.

എന്നാല്‍ ലിസിയെ വളര്‍ത്തിയത് താന്‍തന്നെയാണെന്നാണ് വര്‍ക്കി പറയുന്നത്. പണക്കാരിയായ ശേഷം അവള്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വര്‍ക്കി ലിസിക്കെതിരെ കോടതിയെ സമീപിച്ചത്. ഇതനുസരിച്ച് വര്‍ക്കിക്ക് പണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കതിനെ തുടര്‍ന്നാണ് വര്‍ക്കി കലക്ടറെ സമീപിച്ചത്.

‘അങ്ങനെയൊരു അച്ഛനുണ്ടായിരുന്നെങ്കില്‍ അയാള്‍ എന്ത് കൊണ്ട് എന്റെ ഭക്ഷണത്തിനും പഠനത്തിനും, യൂണിഫോമിനും വേണ്ടിയൊന്നും തന്നില്ല?’ ലിസി ചോദിക്കുന്നു. താന്‍ പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ മടി കാട്ടിയിട്ടില്ല. നടന്‍ കൊച്ചിന്‍ ഹനീഫയ്ക്ക് ചികിത്സയ്ക്കായി താന്‍ പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതയില്ലാത്തവര്‍ക്ക് പണം നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും ലിസി വ്യക്തമാക്കി.

മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എണ്‍പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയിലെത്തിയ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. പിന്നീട് സംവിധായകന്‍ പ്രിയദര്‍ശനുമായി പ്രണയത്തിലാവുകയും 1990ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹശേഷം ലക്ഷ്മി എന്ന പേര് സ്വീകരിച്ച ലിസി പിന്നീട് ഹിന്ദുമതം സ്വീകരിച്ചു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി പ്രിയദര്‍ശന്‍ ദമ്പതികള്‍ക്ക് ഉള്ളത്.

7 Responses to “അച്ഛന് പണം നല്‍കില്ലെന്ന് ലിസി”

 1. KP ANIL

  ലിസി പറയുന്നതിലും കാര്യം ഉണ്ടു ഭാര്യയും മകളെയും ഉപേക്ഷിച്ച ഒരാള്‍ ഇപ്പോള്‍ പണത്തിനു മകളുടെ അടുത്തു കൈ നീട്ടുന്നത് എന്ത് അര്‍ത്ഥത്തില്‍ ആണ് . ഇവരില്‍ ആര് പറയുന്നതാണ് ശരി എന്ന് ദൈവത്തിനും അവര്‍ക്കും മാത്രം അറിയാം.

 2. Manojkumar.R

  നല്ല മകളും നല്ല അച്ഛനും!

 3. kovalan

  ‘അങ്ങനെയൊരു അച്ഛനുണ്ടായിരുന്നെങ്കില്‍ അയാള്‍ എന്ത് കൊണ്ട് എന്റെ ഭക്ഷണത്തിനും പഠനത്തിനും, യൂണിഫോമിനും വേണ്ടിയൊന്നും തന്നില്ല?’

  അയാള്‍ കൊടുത്തില്ലെങ്കിലും ലിസിക്ക് ഈ പറഞ്ഞതൊക്കെ കിട്ടിയില്ലേ?

 4. J.S. Ernakulam.

  ലിസ്സി, ചരിത്രം ഒന്നും പ്രിയന്‍ അറിയേണ്ട, അറിഞ്ഞാല്‍

  ഒരു ഹിറ്റ്‌ സിനിമ ഉടന്‍ ജനിക്കും……..

 5. Priyan

  ലിസി പറയുന്നത് സത്യമാണ്. അച്ഛന്‍ ആണെന്നും പറഞ്ഞു ഒരു സുപ്രഭാതത്തില്‍ കയറി വന്നാല്‍ നോക്കേണ്ട ബാധ്യത മകള്‍ക്കില്ല. അമ്മ കഷ്ടപ്പെട്ടാണ്‌ ലിസിയെ വളര്‍ത്തിയത്‌. സ്വന്തം ഉത്തരവാദിത്വം നോക്കാത്തവന്‍ ഇപ്പോള്‍ കയറി വന്നിരിക്കുന്നു. ഇക്കാര്യം പറഞ്ഞു സ്വയം നാറാതെ ഇരിക്കാനാണ് ലിസി ഇത്രയും കാലം ഇതെല്ലാം മറച്ചു വെച്ചത്. ഇക്കാര്യത്തില്‍ ഒരു വിവാദം ഇനിയും ഉണ്ടാക്കരുത്. പ്ലീസ്

 6. A K BIJU, PARIS, FRANCE

  അപ്പം നല്‍കുന്നവന്‍ അപ്പന്‍!

 7. shibu sulaiman

  അപ്പൊ ഉമ്മ നല്‍കുന്നവന്‍ ഉമ്മന്‍ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.