തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തില്‍ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ക്രിസ്മസില്‍ മദ്യവില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കണക്കെടുപ്പ് വേണ്ടെന്ന നിര്‍ദേശമാണ് ലഭിച്ചിട്ടുള്ളതെന്ന് കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

സാധാരണയായി ക്രിസ്മസ്, ഓണം, പുതുവത്സരാഘോഷങ്ങളില്‍ കേരളത്തില്‍ വിറ്റഴിച്ച മദ്യത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി പുറത്തുവിടാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഈ കണക്ക് പുറത്തുവിടാത്തത് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനത്തിലെ പൊള്ളത്തരം പുറത്താകുമെന്ന് ഭയന്നാണെന്ന് ആരോപണമുയരുന്നുണ്ട്.

Subscribe Us:

എന്നാല്‍ ഡിസംബര്‍ 30ന് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി പി വിജയാനന്ദ് തിരുവനന്തപുരത്തെത്തുമെന്നും അതിനുശേഷം കണക്കുകള്‍ തിട്ടപ്പെടുത്തുമെന്നുമാണ്  മന്ത്രി കെ. ബാബു അറിയിച്ചത്.

Malayalam News
Kerala News in English