തിരുവനന്തപുരം: മദ്യക്കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പല തവണ മദ്യത്തിന് വില കൂട്ടിയ കേരളസര്‍ക്കാര്‍ ആനുപാതികമായി മദ്യക്കമ്പനികള്‍ക്ക് വില കൂട്ടി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് മദ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വില കൂട്ടി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മദ്യവിതരണം നിര്‍ത്തിവെക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്.