എഡിറ്റര്‍
എഡിറ്റര്‍
മദ്യരാജാവ് പോണ്ടി ഛേദ്ദ കൊല്ലപ്പെട്ടു
എഡിറ്റര്‍
Saturday 17th November 2012 3:25pm

ന്യൂദല്‍ഹി: മദ്യരാജാവ് പോണ്ടി ഛേദ്ദയും സഹോദരനും കൊല്ലപ്പെട്ടു. ദല്‍ഹി അതിര്‍ത്തിയിലെ ചത്തര്‍പൂരിലെ ഫാം ഹൗസില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഇരുവരും കൊല്ലപ്പെട്ടത്.

Ads By Google

സ്വത്ത് പ്രശ്‌നത്തെച്ചൊല്ലിയുള്ള വഴക്കിനെതുടര്‍ന്ന് പരസ്പരം വെടിവെച്ചാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പോണ്ടി ഛേദ്ദയുടെ വീട്ടില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

കഴിഞ്ഞ ഒക്ടോബര്‍ 5ന് ഛേദ്ദയുടെ മൊറാദാബാദിലുള്ള വസതിയില്‍ ഒരു വെടിവെയ്പ്പുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ വിവാദ വ്യവസായിയാണ് പോണ്ടി ഛേദ്ദ. ബി.എസ്.പിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാറില്‍ നിന്ന് നിരവധി ആനുകൂല്യങ്ങള്‍ പറ്റിയെന്ന ആരോപണവും ഛേദ്ദയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.

ഉത്തര്‍പ്രദേശില്‍ മദ്യം വില്‍ക്കുന്നതിനുള്ള മുഴുവന്‍ ലൈസന്‍സും പോണ്ടി ഛേദ്ദയുടേതാണ്. കൂടാതെ പഞ്ചാബിലും അദ്ദേഹത്തിന് ലൈസന്‍സ് ഉണ്ട്.

ആദിവാസികള്‍ക്കായുള്ള പതിനായിരം കോടിരൂപയുടെ ഒരു പാക്കേജിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് പോണ്ടി ഛേദ്ദയും സഹോദരന്‍ ഹര്‍ദീപ് ഛേദ്ദയും പരസ്പരം വെടിവെയ്ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രമുഖ പഞ്ചസാര വ്യവസായിയും തിയ്യറ്റര്‍ ഉടമയുമാണ് ഛേദ്ദ.

Advertisement