എഡിറ്റര്‍
എഡിറ്റര്‍
മദ്യനയം മാറണം: ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടി; തീരുമാനിക്കേണ്ടത് ഇടതുമുന്നണിയെന്ന് തോമസ് ഐസക്
എഡിറ്റര്‍
Thursday 2nd March 2017 11:09am

തിരുവനന്തപുരം: മദ്യനിയന്ത്രണം ടൂറിസംമേഖലയ്ക്ക് തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. മദ്യനയത്തില്‍ മാറ്റം വരണം. ഇടതുമുന്നണിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.

പുതിയ മദ്യനയത്തില്‍ ടൂറിസം മേഖലയ്ക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്ന് സി.പി.ഐ.എം നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കാനാണ് തീരുമാനം. അതേസമയം പുതിയ മദ്യനയത്തിലും അടച്ചിട്ട ബാറുകള്‍ തുറക്കാന്‍
തീരുമാനമുണ്ടാകില്ലെന്നാണ് സൂചന.

ടൂറിസം മേഖലയില്‍ നക്ഷത്ര ബാറുകളില്‍ വിനോദസഞ്ചാരികള്‍ക്ക് വേണ്ടി മദ്യവില്പനയാകാം. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്ക് നക്ഷത്രബാറുകളില്‍ മദ്യം വിളമ്പാനും ഇളവാകാമെന്നാണ് നിര്‍ദ്ദേശം.


Dont Miss തെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നു? മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം: ക്രമക്കേട് നടന്നത് വോട്ടിങ് മെഷീനുകളില്‍


അടുത്ത പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം എന്നതാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ച നിലവിലെ മദ്യനയം. എന്നാല്‍, പുതിയ മദ്യനയത്തില്‍ പ്രത്യേക സമയപരിധി പറയാന്‍ സാദ്ധ്യതയില്ല. മദ്യനിരോധനത്തിന്റെ പേരില്‍ ബാറുകള്‍ അടച്ചുപൂട്ടുകയും ബിവറേജസ് മദ്യവില്പനശാലകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തതോടെ മയക്കുമരുന്നിന്റെ ഉപയോഗവും അത് മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുന്നുവെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി.

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്പനശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അത് കൂടി കണക്കിലെടുത്തുകൊണ്ടുള്ള നിര്‍ദ്ദേശമാണ് സി.പി.ഐ.എമ്മും ഇടതുമുന്നണിയും ചര്‍ച്ച ചെയ്യുന്നത്.

Advertisement