തിരുവനന്തപുരം: എല്‍.ഡജി.എഫ് സര്‍ക്കാറിന്റെ മദ്യനയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. മദ്യനയത്തിന് അംഗീകാരം നല്‍കിയ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചത്.

പുതിയ മദ്യനയം പ്രകാരം ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ ഇനിമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കും. ടു സ്റ്റാര്‍ ഹോട്ടലിുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ മദ്യനയം ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും.

വാര്‍ത്താ സമ്മേളനത്തില്‍ മനുഖ്യമന്ത്രി പറഞ്ഞ പ്രധാന കാര്യങ്ങള്‍:

*  യു.ഡി.എഫിന്റെ മദ്യനയം സമ്പൂര്‍ണ്ണപരാജയം.

*  സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ല.

*  മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല.

*  പാതയോരത്തെ മദ്യശാലകള്‍ അതേ താലൂക്കുകളില്‍ തന്നെ മാറ്റി സ്ഥാപിക്കും.

*  ജില്ലകള്‍ തോറും ഡീ അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.*

*  ബാറുകളില്‍ കള്ള് ലഭ്യമാക്കും. സംസ്ഥാന ടോഡി ബോര്‍ഡ് രൂപീകരിക്കും.

*  കള്ള് ഷാപ്പ് സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന.

*  മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 23 വയസ്.

*  ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്.

*  മദ്യശാലകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. രാവിലെ 11 മുതല്‍ രാത്രി 11 വരെ.

*  ടൂറിസം മേഖലയിലെ മദ്യശാലകള്‍ രാവിലെ 10 മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.

*  അബ്കാരി ചട്ടങ്ങളില്‍ മാറ്റം വരുത്തും.

*  വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളില്‍ മദ്യം വില്‍ക്കാം.