Categories

മദ്യനയം പ്രഖ്യാപിച്ചു: കളമശ്ശേരിയില്‍ ഡി അഡിക്ഷന്‍ സെന്റര്‍

k-babuതിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതുപ്രകാരം കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും 2014 ന് ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നിജപ്പെടുത്താനും തീരുമാനിച്ചതായി എക്‌സൈസ് മന്ത്രി കെ.ബാബു വ്യക്തമാക്കി.

2012 മാര്‍ച്ച് 31 ന് ശേഷം ടൂറിസം കേന്ദ്രങ്ങളില്‍മാത്രമായിരിക്കും ത്രീസ്റ്റാര്‍ ഹോട്ടലുകള്‍. കുമളി, മൂന്നാര്‍, കുമരകം, കോവളം, വര്‍ക്കല തുടങ്ങി പത്തോളം കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കും. ഇരുപതു മുറികളുണ്ടെങ്കില്‍ മാത്രമേ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുകയുള്ളു. 2014 ന് ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളു. ദു:ഖവെള്ളിയാഴ്ച ബാറുകള്‍ക്ക് അവധിയായിരിക്കും.

നഗരങ്ങളില്‍ ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം 9 മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ 8 മുതല്‍ 11 വരെയുമാക്കി നിശ്ചയിച്ചു. ബാറുകളുടെ പ്രവര്‍ത്തനസമയം സംബന്ധിച്ച സമയക്രമം കര്‍ശനമായി പാലിക്കണം. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സിനിമയില്‍ മദ്യപാനരംഗങ്ങള്‍ കാണിക്കുമ്പോള്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി ചേര്‍ക്കണം. ഒരു ഷാപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ അമ്പത് തെങ്ങും അഞ്ചു തൊഴിലാളികളും നിര്‍ബന്ധമാക്കും. എക്‌സൈസ് വകുപ്പിന്റെ ആദ്യ ഡി അഡിക്ഷന്‍ കേന്ദ്രം കളമശ്ശേരി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

2 Responses to “മദ്യനയം പ്രഖ്യാപിച്ചു: കളമശ്ശേരിയില്‍ ഡി അഡിക്ഷന്‍ സെന്റര്‍”

  1. RAJAN Mulavukadu.

    തല്ലുന്ന കൈ കൊണ്ടുതന്നെ
    തലോടുന്നു!!!!!!!!!!!!!

  2. anu

    De-addiction സെന്റര്‍ കളമശ്ശേരി യിലോ ? ശെരികും ആലോചിച്ചാല്‍ ചലകുടിയില്‍ അല്ലെ അത് വേണ്ടത് ???

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.