ചുണ്ടില്‍ ചായം പൂശുന്ന സുന്ദരിമാരുടെ ശ്രദ്ധയ്ക്ക്, ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന പല രാസപദാര്‍ത്ഥങ്ങളും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനം.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളെ കുറിച്ച് പറയുന്നത്.[]
കാഡ്മിയം, ക്രോമിയം, അലൂമിനിയം എന്നീ പദാര്‍ത്ഥങ്ങള്‍ ലിപ്സ്റ്റിക്കില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ആഗോള വിപണിയില്‍ ലഭ്യമായിട്ടുള്ള 32 തരം ലിപ്സ്റ്റിക്കുകളിലും ലിപ്‌ഗ്ലോസിലുമാണ് പഠനം നടന്നത്.
ലിപ്സ്റ്റിക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളല്ല പ്രശ്‌നക്കാരെന്നും അവയുടെ അളവാണ് അപകടമുണ്ടാക്കുക എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് വരെ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരുടെ വയറ്റില്‍ ്ട്യൂമറിനും ഇടവരുത്തും. അലൂമിനിയം, കാഡ്മിയം എന്നിവ അധികമായാല്‍ നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ലിപ്സ്റ്റിക്കില്‍ മത്രമല്ല, മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
അതിനാല്‍ സുന്ദരികളേ, ചുണ്ടില്‍ ചായം പൂശും മുമ്പ് പത്ത് തവണയെങ്കിലും ചിന്തിക്കൂ… ചുണ്ടോ വലുത് ജീവനോ..
